കുടുംബവഴക്ക്; ആലുവയിൽ യുവതിയെ സഹോദരൻ ക്രൂരമായി മർദിച്ചു

ജോമോൾ സ്വർണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം
family dispute brother brutally assaults sister in aluva police register a case

കുടുംബവഴക്ക്; ആലുവയിൽ യുവതിയെ സഹോദരൻ ക്രൂരമായി മർദിച്ചു

Updated on

ആലുവ: എറണാകുളം ആലുവയിൽ സഹോദരിയെ ക്രൂരമായി മർദിച്ച് യുവാവ്. ആലങ്ങാട് സ്വദേശി ജോമോൾക്കാണ് മർദനമേറ്റത്. സംഭവത്തിൽ സഹോദരൻ ജെയ്സണും ഭാര്യക്കുമെതിരേ പൊലീസ് കേസെടുത്തു. ആലുവ വെസ്റ്റ് പൊലീസാണ് കേസെടുത്തത്.

ജോമോൾ സ്വർണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. എന്നാൽ മോഷണം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. കുടുംബവഴക്കാണ് മർദനത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com