കൊല്ലത്ത് ആംഗൻവാടി കെട്ടിടത്തില്‍ ഫാന്‍ പൊട്ടിവീണ് 3 വയസുകാരന് പരുക്ക്

വിദ്യാർഥിയുടെ തലയ്ക്കാണ് പരുക്കേറ്റത്.
fan falls over 3 year old injured Anganwadi Kollam

കൊല്ലത്ത് അങ്കണവാടി കെട്ടിടത്തില്‍ ഫാന്‍ പൊട്ടിവീണ് 3 വയസുകാരന് പരുക്ക്

Updated on

കൊല്ലം: ആംഗൻവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്നു വയസുകാരന് പരുക്ക്. കൊല്ലം തിരുമുല്ലവാരം സർപ്പക്കുഴിയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആംഗൻവാടിയിലാണ് ഫാൻ പൊട്ടിവീണത്. ആദി ദേവ് എന്ന വിദ്യാർഥിയുടെ തലയ്ക്കാണ് പരുക്കേറ്റത്.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൂന്നു കുട്ടികളാണ് വ്യാഴാഴ്ച എത്തിയത്. അധ്യാപിക അവധിയായിരുന്നതിനാൽ ആയ മാത്രമാണ് ആംഗൻവാടിയിലുണ്ടായിരുന്നത്. മറ്റൊരു കുട്ടിയുടെ കൈയിൽ ഫാനിന്‍റെ ലീഫ് തട്ടിയെങ്കിലും പരുക്കേറ്റില്ല.

തലയ്ക്ക് പരുക്കേറ്റ മൂന്നുവയസുകാരനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പരുക്കില്ലാത്തതിനാൽ വിട്ടയച്ചു. ശോചനീയാവസ്ഥയിലായ കെട്ടിടത്തിലാണ് ആംഗൻവാടി പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കംകൊണ്ട് ഏറെനാളായി ഉപയോഗിക്കാതിരുന്ന ഫാനാണ് വീണത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com