അമ്പലപ്പുഴ: പാടത്തെ വെള്ളക്കെട്ടിൽ വീണ് കർഷകൻ മരിച്ചു. മുട്ടാർ മിത്രക്കരി മേപ്രത്തുശേരിൽ എം. ഇ. മാത്തുക്കുട്ടി (63) ആണ് മരിച്ചത്.
ചെമ്പടി പാടത്തെ കൃഷിസ്ഥലത്തേയ്ക്ക് പോകവേ രാമങ്കരി പടവ പാടശേഖരത്തിലെ വെള്ളക്കെട്ടിലാണ് വീണത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.