അച്ഛനും മകനും പെരിയാറിൽ മുങ്ങി മരിച്ചു

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീടിന് സമീപമുളള കടവിലായിരുന്നു സംഭവം
 father and son drown in Periyar

ഗംഗനും മകൻ ധാർമികും

Updated on

കാലടി: മലയാറ്റൂര്‍ മധുരിമ ജംക്‌ഷന് സമീപമുള്ള വൈശ്യന്‍ കുളിക്കടവില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ നെടുവേലി കണ്ണപ്പന്‍ ഗംഗ (51), മകന്‍ ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. പുഴയില്‍ കുളിക്കാൻ പോയ അച്ഛനെയും മകനെയും ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ധാര്‍മികിനെ പുഴയില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗംഗയെ കണ്ടെത്തിയത്. ഉടനെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഗംഗ ഡ്രൈവറായിരുന്നു. ഭാര്യ: സന്ധ്യ. മകള്‍: ശ്രീദുര്‍ഗ. മലയാറ്റൂര്‍ സെന്‍റ് മേരീസ് എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ധാര്‍മിക്.

പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹം‌ പെരുമ്പാവൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം സംസ്കാരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com