മഞ്ചേശ്വരത്ത് വാഹനാപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു

മൂകാംബിക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ വരുന്ന വഴി ആംബുലൻസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം
അപകടത്തിൽ മരിച്ച ശരത്, സൗരവ്, ശിവകുമാർ.
അപകടത്തിൽ മരിച്ച ശരത്, സൗരവ്, ശിവകുമാർ.

ഇരിങ്ങാലക്കുട: കാസർഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. നഗരസഭ 28ാം വാർഡിൽ കണ്ഠേശ്വരം പുതുമന ശിവദം വീട്ടിൽ ശിവകുമാർ (54), മക്കളായ ശരത് (23), സൗരവ് (15) മരിച്ചത്.

മൂകാംബിക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ വരുന്ന വഴി ആംബുലൻസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായതിനാൽ ശിവകുമാറിന്‍റെ ഭാര്യ യാത്രയിൽ ഒപ്പമുണ്ടായിരുന്നില്ല.

ശിവകുമാർ കൂടൽമാണിക്യം ഉത്സവത്തിനു മുമ്പായാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. മേയ് 18ന് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു.

ശരത് ബിടെക് കഴിഞ്ഞ് അയർലൻഡിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സൗരവ് നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

വിവരമറിഞ്ഞ് ബന്ധുക്കൾ മഞ്ചേശ്വരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മഞ്ചേശ്വരം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com