Feast, reel shooting for goons in Kerala jail

കാക്കനാട് ജില്ലാ ജയിലിൽ എത്തിയ ഗൂണ്ടാ നേതാക്കൾ.

കാക്കനാട് ജയിലിൽ ഗൂണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ഷൂട്ടിങ്ങും

വെൽഫയർ ഉദ്യോഗസ്ഥന്‍റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി
Published on

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഗൂണ്ടാ നേതാക്കൾക്ക് വിരുന്ന്. വിരുന്നിനെത്തിയ ഇവർ ജയിലിനുള്ളിൽ വെച്ച് റീൽസും ചിത്രീകരിച്ചു. മൂന്ന് ഗൂണ്ടാ നേതാക്കൾക്കാണ് വിരുന്നൊരുക്കിയത്. വെൽഫയർ ഉദ്യോഗസ്ഥന്‍റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി.

മേയ് 31നായിരുന്നു വിരുന്നും റീൽസ് ചിത്രീകരണവും. സംഭവത്തിൽ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഗൂണ്ടാ നേതാക്കൾ ആഡംബര വാഹനത്തിൽ ജയിലിനുള്ളിലേക്കു വരുന്നതും പുറത്തേക്കിറങ്ങുന്നതും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

അതീവ സുരക്ഷാ ഒരുക്കിയിട്ടുള്ള ജയിലാണ് കാക്കനാട് ജില്ലാ ജയിൽ. ഗൂണ്ടകൾ ഭക്ഷണം കഴിക്കുന്നതും ജയിലിനുള്ളിലേക്കും പുറത്തേക്കും ഗൂണ്ടാ നേതാക്കൾ വരുന്നതും പോകുന്നതുമെല്ലാം റീലിസ് ആയി ചിത്രീകരിച്ചിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥന്‍റെ ക്ഷണപ്രകാരമാണ് ഇവർ വിരുന്നിനെത്തിയതെന്നാണ് സൂചന. സംഭവത്തിൽ ജയിൽ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com