
പത്തനംതിട്ടയിൽ തീപിടുത്തം; 2 കടകൾ കത്തി നശിച്ചു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്ടിൽ തീപിടിത്തം. രണ്ട് കടകൾ കത്തി നശിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തി നശിച്ചത്.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കണമെന്നും വ‍്യാപാരികൾ ആവശ‍്യപ്പെട്ടു.