വർക്‌ഷോപ്പിന് തീ പിടിച്ചു; രണ്ട് ഓട്ടോറിക്ഷകൾ കത്തി നശിച്ചു

ആലുവ സ്വദേശി ബോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വർക്‌ഷോപ്പ്.
fire breaks out in work shop kalamasseri

വർക്‌ഷോപ്പിന് തീ പിടിച്ചു; രണ്ട് ഓട്ടോറിക്ഷകൾ കത്തി നശിച്ചു

Updated on

‌കളമശേരി: കളമശേരി ടിവിഎസ് കവലക്ക് സമീപം കുടിലിൽ റോഡിൽ വർക്‌ഷോപ്പിന് തീ പിടിച്ചു. ടീംസ് ഓട്ടോമൊബൈൽസ് എന്ന വർക്‌ഷോപ്പിന് ആണ് വ്യാഴാഴ്ച രാവിലെ എട്ടോടെ തീ പിടിത്തം ഉണ്ടായത്. വർക്‌ഷോപ്പിൽ ഉണ്ടായിരുന്ന രണ്ട് ഓട്ടോറിക്ഷകൾക്കും വർക്‌ഷോപ്പ് ഉപകരണങ്ങൾക്കും നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്.

ആലുവ സ്വദേശി ബോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വർക്‌ഷോപ്പ്. ഏലൂരിൽ നിന്നും കാക്കനാട് നിന്നുമെത്തിയ 2 ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com