

കോട്ടയം: ഏറ്റുമാനൂർ നൂറ്റൊന്ന് കവലയിലുള്ള വാഹന ഷോറൂമിൽ തീ പിടിത്തം. ഇവിടെ പ്രവർത്തിക്കുന്ന മഹീന്ദ്ര ഷോറൂമിലും യാർഡിലുമാണ് തീ പിടുത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. 6 കാറുകൾ കത്തി നശിച്ചു.
തീ ആളി പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നുള്ള 3 യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഏറ്റുമാനൂർ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.