
അങ്കമാലിയിൽ വൈദ്യുതി പോസ്റ്റിൽ തീ; വെള്ളമൊഴിച്ച് കെടുത്തി നാട്ടുകാർ -മെട്രൊവാർത്ത
Metro Vaartha
അങ്കമാലി: അങ്കമാലി കിഴക്കേപ്പള്ളി റോഡിനോട് ചേർന്ന വൈദ്യുതി പോസ്റ്റിൽ തീ പടർന്നത് ആശങ്ക പരത്തി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയതിനാൽ അപകടം ഒഴിവായി. പോസ്റ്റിൽ തീ പടർന്നത് കണ്ടതിനെത്തുടർന്ന് ഫയർഫോഴ്സിനെയും കെഎസ്ഇബിയെയും വിവരമറിയിച്ചിരുന്നെങ്കിലും തീ കെട്ടതിനു ശേഷമാണ് ഇരു സംഘവും സ്ഥലത്തെത്തിയത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.