
ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം നെല്ലിക്കുഴിയിൽ വിറ്റ ടിക്കറ്റിന്
representative image
കോതമംഗലം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച തോറും നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നെല്ലിക്കുഴിയിൽ വിറ്റ ടിക്കറ്റിന്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായില്ല. എസ്.ടി. വിനോദിന്‍റെ നെല്ലിക്കുഴി ജംങ്ഷനിലെ പിള്ളേച്ചൻസ് ലക്കി സെന്‍ററിൽ വിറ്റ ടിക്കറ്റിനാണ് ഒരു കോടി അടിച്ചത്. 40 വർഷക്കാലമായി നെല്ലിക്കുഴിയിൽ ബേക്കറി കട നടത്തുന്ന വിനോദ് കടയോടു ചേർന്ന് ലോട്ടറി വിൽപ്പനയും നടത്തിവരികയാണ്.
മൂവാറ്റുപുഴ സബ് ഓഫീസിൽ നിന്നാണ് വിനോദ് ടിക്കറ്റ്എടു ക്കുന്നത്. കേരള ലോട്ടറിയുടെ തിങ്കളാഴ്ച രാവിലെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വിനോദ് പറഞ്ഞു. കേരള ഭാഗ്യക്കുറിയിൽ ഒരു ലക്ഷം, രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളും ഇതര സംസ്ഥാന ഭാഗ്യക്കുറികളിലും മുൻപ് സമ്മാനം ലഭിച്ചെങ്കിലും ഒന്നാം സമ്മാനം ആദ്യമായാണ് ലഭിച്ചത്. ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആരെന്ന ആകാംക്ഷയിലാണ് നെല്ലിക്കുഴിക്കാർ.