ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രൊയ്ക്ക് ഫ്ലോട്ടിങ് പോണ്‍ടൂണ്‍

വേലിയേറ്റ ഇറക്ക വേളയില്‍ ജെട്ടിയില്‍ അടുക്കുന്ന ബോട്ടുകള്‍ക്കൊപ്പം ടെര്‍മിനല്‍ പ്ലാറ്റ് ഫോമുകള്‍ ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഫ്ലോട്ടിങ്ങ് പോണ്‍ടൂണ്‍
ഫോർട്ട് കൊച്ചി ജലമെട്രൊ ജെട്ടിയില്‍ സ്ഥാപിച്ച ഫ്ലോട്ടിങ്ങ് പോണ്‍ടൂൺ സംവിധാനം.
ഫോർട്ട് കൊച്ചി ജലമെട്രൊ ജെട്ടിയില്‍ സ്ഥാപിച്ച ഫ്ലോട്ടിങ്ങ് പോണ്‍ടൂൺ സംവിധാനം.

മട്ടാഞ്ചേരി: കൊച്ചി വാട്ടർ മെട്രൊ പദ്ധതിയില്‍ ആദ്യമായി ഫ്ലോട്ടിങ്ങ് പോണ്‍ടൂൺ സ്ഥാപിച്ചു. കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ ഫോർട്ട് കൊച്ചി ജല മെട്രോ ടെര്‍മിനലിലാണ് യാത്രക്കാര്‍ക്ക് ബോട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും സുരക്ഷയേകുന്ന സംവിധാനമായ ഫ്ലോട്ടിങ്ങ് പോണ്‍ടൂണ്‍ സ്ഥാപിച്ചത്. ഇതിലൂടെ വേലിയേറ്റ ഇറക്ക വേളയില്‍ ജെട്ടിയില്‍ അടുക്കുന്ന ബോട്ടുകള്‍ക്കൊപ്പം ടെര്‍മിനല്‍ പ്ലാറ്റ് ഫോമുകള്‍ ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഫ്ലോട്ടിങ്ങ് പോണ്‍ടൂണ്‍.

ഇതുമായി ബന്ധപ്പെട്ട ട്രയല്‍റണ്‍ വിജയകരമായി വാട്ടർ മെട്രോ അധികൃതര്‍ നടത്തി. മദ്രാസ് ഐഐടി, കൊച്ചി ശാസ്ത്ര സര്‍വകലാശാല എന്നിവയുമായി ചേര്‍ന്ന് പഠനങ്ങള്‍ നടത്തിയാണ് പുതിയ കെഎംആര്‍എല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

ഫോർട്ട് കൊച്ചി ടെര്‍മിനല്‍ വിഷു സമ്മാനമായി സര്‍വീസ് തുടങ്ങുവാന്‍ ജെട്ടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. വൈദ്യുതി ബന്ധം ലഭിക്കുന്നതാണ് പ്രധാന കാത്തിരിപ്പ്.

2019 ല്‍ പ്രഖ്യാപിച്ച് . 87 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് 2021 ല്‍ നിര്‍മാണം തുടങ്ങിയ ഫോർട്ട് കൊച്ചി ജെട്ടി 2023 ല്‍ ആദ്യ ഘട്ട ജലമെട്രോ സര്‍വീസ് ഉദ്ഘാടന പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. 6.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വൈപ്പിന്‍ - ഹൈക്കോടതി റൂട്ടിലാണ് ഫോർട്ട് കൊച്ചി ടെര്‍മിനല്‍ ഉള്‍പ്പെടുന്നത്. വിവിധ ഘട്ടങ്ങളില്‍ നടന്ന തടസങ്ങളെ തുടര്‍ന്നാണ് ടെര്‍മിനല്‍ നിര്‍മാണം നീണ്ടു പോയത്.

ഇതിനകം മൂന്ന് ഘട്ടങ്ങളിലായി ഉദ്ഘാടനം നീണ്ടു പോകുകയും ചെയ്തതായി ജനകീയ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഫോർട്ട് കൊച്ചി ജലമെട്രൊ ടെര്‍മിനല്‍ കൊച്ചിയുടെ വിനോദ സഞ്ചാര രംഗത്ത് ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com