വരാപ്പുഴയിൽ ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വാസ്ഥ്യം; 46 കാരൻ മരിച്ചു

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു
സിബിൻ ദാസ്
സിബിൻ ദാസ്
Updated on

ആലങ്ങാട്: ആലങ്ങാട് ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻ ദാസാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

‌ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com