കാട്ടുതീ, മനുഷ്യ-വന്യമൃഗ സംഘർഷം: പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കാട്ടുതീ, മനുഷ്യ-വന്യമൃഗ സംഘർഷം: പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഫയർ വാച്ചർമാർ, വനം സംരക്ഷണ സമിതി അംഗങ്ങൾ, വനപാലകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടായിരിന്നു ക്ലാസ്
Published on

കോതമംഗലം : കോതമംഗലം ഫോറെസ്റ്റ് റെയ്ഞ്ച് പരിധിയിൽ പ്രവർത്തിക്കുന്ന വനപാലകർക്കായി കാട്ടുതീ, മനുഷ്യ-വന്യമൃഗ സംഘർഷം എന്നീ വിഷയങ്ങളിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയർ വാച്ചർമാർ, വനം സംരക്ഷണ സമിതി അംഗങ്ങൾ, വനപാലകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടായിരിന്നു ക്ലാസ്. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വരുൺ ഡാലിയ ഉദ്ഘാടനം നിർവഹിച്ചു.

കാട്ടുതീയ്ക്ക് സാധ്യതയുള്ള സമയം എന്ന നിലയിലും മനുഷ്യ-വന്യമൃഗ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലുമാണ് ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്ലാസ് സംഘടിപ്പിച്ചത്. റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ റോയ് മാത്യു, എൻ.ഡബ്ല്യൂ.സി.കെ എൻ.ജി.ഒ ഡയറക്ടർ സി.ആർ ഹരിപ്രസാദ് , എന്നിവർ ക്ലാസുകൾ നയിച്ചു.

കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.എ ജലീൽ, കോതമംഗലം വില്ലേജ് ഓഫീസർ എം.എസ് ഫൗഷി, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.കെ സൈനുദ്ദീൻ, സെക്ഷണൽ ഫോറസ്റ്റ് ഓഫീസർമാരായ സി.എസ് ദിവാകരൻ, എ.റ്റി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com