ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ചുകള്‍ ശുചീകരിക്കും‌

നമ്മുടെ ഭൂമി, നമ്മുടെ ഭാവി എന്ന പ്രമേയം മുന്‍നിര്‍ത്തി കേരള പ്ലാസ്റ്റിക് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷനാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്
ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ചുകള്‍ ശുചീകരിക്കും‌
കോഴിക്കോട് ബീച്ച്

കൊച്ചി: നമ്മുടെ ഭൂമി, നമ്മുടെ ഭാവി എന്ന പ്രമേയം മുന്‍നിര്‍ത്തി കേരള പ്ലാസ്റ്റിക് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍ കേരളത്തിലെ പ്രമുഖ ബീച്ചുകളായ കോഴിക്കോട് സൗത്ത്, ഫോര്‍ട്ട് കൊച്ചി ബീച്ചുകള്‍ ശുചീകരിക്കും.

സ്‌റ്റെനം ഏഷ്യ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്‍റ് സൊസൈറ്റി, കൊനാരിസ് വേസ്റ്റ് മാനേജ്‌മെന്‍റ് എന്നീ സംഘടനകളുമായി ചേര്‍ന്നാണ് കോഴിക്കോട് സൗത്ത് ബീച്ചിന്‍റെ ശുചീകരണം നടത്തുന്നത്. 150 ലധികം സന്നദ്ധ പ്രവര്‍ത്തകര്‍ ശൂചീകരണത്തില്‍ പങ്കെടുക്കും. കൂടാതെ കോഴിക്കോട് കോര്‍പ്പറേഷന്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകും. ക്ലീന്‍ ഫോര്‍ട്ട് കൊച്ചി ഫൗണ്ടേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ് ആൻഡ് ടെക്‌നോളജി (സിപെറ്റ്) എന്നിവരുടെ സഹകരണത്തോടെയാണ് ഫോര്‍ട്ട് കൊച്ചി ബീച്ചിന്‍റെ ശുചീകരണം.

ക്ലീന്‍ ഫോര്‍ട്ട് കൊച്ചി ഫൗണ്ടേഷനുമായി സഹകരിച്ച് ഫോര്‍ട്ട് കൊച്ചി ബീച്ച് മാലിന്യമുക്തമാക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് കെപിഎംഎ ലക്ഷ്യമിടുന്നത്.

Trending

No stories found.

Latest News

No stories found.