ഫോർട്ട് കൊച്ചി - വൈപ്പിൻ ബോട്ട് സർവീസ് നിലച്ചിട്ട് 10 മാസം

കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബോട്ട് സർവീസും റോ-റോ സർവീസും നടത്തുന്നതിനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് കിൻകോയാണ്
എറണാകുളം മറൈൻ ഡ്രൈവിൽ തുരുമ്പെടുത്ത് നശിക്കുന്ന ഫോർട്ട് ക്വീൻ ബോട്ട്.
എറണാകുളം മറൈൻ ഡ്രൈവിൽ തുരുമ്പെടുത്ത് നശിക്കുന്ന ഫോർട്ട് ക്വീൻ ബോട്ട്.

മട്ടാഞ്ചേരി: ഫോർട്ട് കൊച്ചി വൈപ്പിൻ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകാൻ കഴിയുന്ന ബോട്ട് സർവീസ് നിലച്ചിട്ട് പത്ത് മാസം പിന്നിടുന്നു. ഇവിടെ സർവീസ് നടത്തിയിരുന്ന ഫോർട്ട് ക്വീൻ യാത്രാ ബോട്ട് കഴിഞ്ഞ പത്ത് മാസമായി തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ്.

കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബോട്ട് സർവീസും റോ-റോ സർവീസും നടത്തുന്നതിനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് കിൻകോയാണ്. പലപ്പോഴും ഒരു റോ-റോയാണ് സർവീസ് നടത്തുക. ഇതിൽ തന്നെ ഭൂരിഭാഗവും വാഹനങ്ങളാകും. വാഹനങ്ങളില്ലാതെ വരുന്ന യാത്രക്കാർക്ക് ഏറെ സഹായകമായിരുന്നു ബോട്ട് സർവീസ്, പ്രത്യേകിച്ച് മഴക്കാലത്ത്.

ഈ ബോട്ട് എവിടെയാണെന്നു പോലും നഗരസഭക്ക് അറിയാത്ത സാഹചര്യമായിരുന്നു. ഒടുവിൽ പൊതുപ്രവർത്തകൻ ഹാരിസ് അബു വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോഴാണ് ബോട്ട് കിൻകോയുടെ മറൈൻ ഡ്രൈവിലുള്ള ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണെന്ന മറുപടി ലഭിക്കുന്നത്. സർവീസ് നടത്താത്തത് ലൈസൻസ് കാലാവധി കഴിഞ്ഞതു മൂലമാണെന്നും മറുപടി.

ഒന്നരക്കോടി രൂപ ചെലവഴിച്ച് നിർമിച്ച ബോട്ടിന്‍റെ ലൈസൻസ് പുതുക്കാൻ അധികൃതർക്ക് മാസങ്ങളായിട്ടും കഴിഞ്ഞില്ല എന്നത് യാത്രക്കാരോടുളള വെല്ലുവിളിയാണെന്ന് പൊതുപ്രവർത്തകർ ആരോപിക്കുന്നു. നേരത്തേ സ്വകാര്യ ഏജൻസികൾ നടത്തിയിരുന്നപ്പോൾ പോലും ബോട്ട് സർവീസ് കൃത്യമായിരുന്നുവെന്നതാണ് വസ്തുത. ലാഭകരമല്ലാത്തതിനാൽ കിൻകോയ്ക്ക് ബോട്ട് സർവീസ് നടത്താൻ താത്പര്യമില്ലെന്നും ആക്ഷേപമുണ്ട്.

Trending

No stories found.

Latest News

No stories found.