ദേശീയപാത കുത്തുകുഴിയില്‍ വാഹനാപകടം നാല് പേര്‍ക്ക് പരുക്ക്

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കോതമംഗലത്ത് നിന്ന് അടിമാലിക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.
Four injured in road accident at Kuthukuzhi on National Highway

ദേശീയപാത കുത്തുകുഴിയില്‍ വാഹനാപകടം നാല് പേര്‍ക്ക് പരുക്ക്

Updated on

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ കുത്തുകുഴിയില്‍ വാഹനാപകടം. ബസും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നാല് പേര്‍ക്ക് പരുക്ക് ഉണ്ടെന്നാണ് പ്രഥാമിക വിവരം. സ്‌കൂട്ടറിനെ മറികടക്കാന്‍ കാര്‍ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കോതമംഗലത്ത് നിന്ന് അടിമാലിക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ദേശീയ പാതയില്‍ കുത്തുകുഴി മുതല്‍ നേര്യമംഗലം വരെ അപകടം പതിവ് സംഭവം ആകുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com