യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ പിടിയിൽ
file image
Local
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ പിടിയിൽ
ബുധനാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രി പരിസരത്ത് കാറിലെത്തിയാണ് യുവാക്കൾ ആരോമലിനെ തട്ടിക്കൊണ്ടുപോയത്.
കൊല്ലം: കൊല്ലത്തു നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ശൂരനാട് സ്വദേശികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്നാണ് തൃശൂർ സ്വദേശിയായ ആരോമലിനെ യുവാക്കൾ തട്ടിക്കൊണ്ടുപോയത്.
ബുധനാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രി പരിസരത്ത് കാറിലെത്തിയായിരുന്നു കിഡ്നാപ്പ്. കാർ വാങ്ങിക്കൊടുക്കാമെന്നു വാഗാദനം ചെയ്ത് യുവാക്കളിൽ നിന്നു 13 ലക്ഷം രൂപയോളം ആരോമൽ വാങ്ങിയിരുന്നു എന്നാണ് ആരോപണം.
ദിവസങ്ങളായിട്ടും കാർ ലഭിക്കാത്തതിനാൽ യുവാക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരോമൽ ഒഴിഞ്ഞുമാറിയെന്നു പറയുന്നു. തുടർന്ന് യുവാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും ആരോമൽ സ്റ്റേഷനിൽ ഹാജരായിരുന്നില്ല. ഇതോടെയാണ് ആരോമലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് യുവാക്കളുടെ മൊഴി.