കാർ അപകടത്തിൽ പരുക്കേറ്റ നാല് വയസുകാരൻ മരിച്ചു

അച്ഛൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ‌ ഇടിക്കുകയായിരുന്നു.
Four-year-old boy dies after being injured in car accident

കാർ അപകടത്തിൽ പരുക്കേറ്റ നാല് വയസുകാരൻ മരിച്ചു

representative image

Updated on

കൊല്ലം: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. തിരുവല്ല കടപ്ര സ്വദേശികളായ റോണി മാത്യു - റിബി അന്ന ജോൺ ദമ്പതികളുടെ മകൻ‌ റെസിൻ മാത്യുവാണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ‍യായിരുന്നു അപകടം. അച്ഛൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ‌ ഇടിക്കുകയായിരുന്നു. അപകടത്തിൽ നെഞ്ചിലേറ്റ ഗുരുതര പരുക്കിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഫേൽ വെളളിയാഴ്ച മരിക്കുകയായിരുന്നു.

മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം തായ്‌ലൻഡിലെ വിനോദ യാത്രയ്ക്കു ശേഷം കൊച്ചിയിൽ നിന്നു കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർഥിയായിരുന്നു റെസിൻ മാത്യു. മറ്റാരുടെയും പരുക്ക് ഗുരുതരമല്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: റോഹൻ, റയാൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com