
ഇമാൻ
തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ അച്ഛന്‍റെ കൈയിൽ നിന്ന് നിലത്ത് വീണ നാല് വയസുകാരന് ദാരുണാന്ത്യം. പനയറക്കല്‍ സ്വദേശികളായ രജിന്‍ - ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്.
ഇമാനുമായി അച്ഛൻ നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം. കുട്ടിയെ എടുത്ത് പുറത്തിറങ്ങിയ അച്ഛൻ നിലത്ത് കിടന്ന കളിപ്പാട്ടത്തിൽ ചവിട്ടി താഴേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കൈയിലുണ്ടായിരുന്ന മകൻ തെറിച്ചുവീണു.
തലയിടിച്ച് താഴെ വീണ ഇമാനെ ഉടൻ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.