
തൃശൂർ: കോട്ടപ്പുറം രൂപതയുടെ പുതിയ ബിഷപ്പായി ഫാ. അംബ്രോസ് പുത്തൻവീട്ടിലിനെ തെരഞ്ഞെടുത്തു. നിലവിൽ എറണാകുളം ചെട്ടിക്കാട് സെന്‍റ് ആസ്റ്റണീസ് തീർഥ കേന്ദ്രം റെക്‌ടറാണ്.
കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ബിഷപ്പ് ഡോ.ജോസഫ് കാരശ്ശേരി 2023 മെയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്നാണ് മാർപ്പാപ്പ പുതിയ ബിഷപ്പിനെ പ്രഖ്യാപിച്ചത്. വരാപ്പുഴ ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പലിന്‍റെ സാന്നിധ്യത്തിൽ, കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ് മിനിസ്ട്രേട്ടർ ബിഷപ് ഡോ. അലക്സ് വടക്കുംതല മാർപാപ്പയുടെ നിയമന ഉത്തരവ് വായിച്ചു.