

ഫാ. പോൾ കൊടിയൻ മെമ്മോറിയൽ ഇന്‍റർ കൊളീജിയേറ്റ് വോളിബോൾ ടൂർണമെന്‍റ് മാർച്ച് 6,7,8 തീയതികളിൽ
representative image
മാള: മാളയുടെ സമഗ്ര വികസനത്തിന് ആത്മാർപ്പണം ചെയ്ത ഫാ. പോൾ കൊടിയന്‍റെ സ്മരണാർഥം മാർച്ച് 6,7,8 (വെള്ളി, ശനി, ഞായർ) തീയതികളിൽ കേരളത്തിലെ പ്രമുഖ കോളെജ് ടീമുകളെ അണിനിരത്തിക്കൊണ്ട് ഇന്‍റർ കൊളീജിയേറ്റ് വോളിബോൾ ടൂർണമെന്‍റ് നടക്കുന്നു. സുവർണ ജൂബിലിയിൽ തിളങ്ങി നിൽക്കുന്ന കോട്ടയ്ക്കൽ സെന്‍റ് തെരേസാസ് കോളെജ് ഗ്രൗണ്ടിലെ ഇലഞ്ഞിപ്പിള്ളി അറേനയിലാണ് ടൂർണമെന്‍റ് നടക്കുന്നത്.
ടൂർണമെന്‍റിന്‍റെ മുന്നോടിയായി 6-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ദീപശിഖ പ്രയാണം ഫാ. പോൾ കൊടിയൻ അന്ത്യവിശ്രമം കൊള്ളുന്ന സ്നേഹഗിരി തിരുഹൃദയ ദേവാലയത്തിൽ നിന്നും ഡയറക്റ്റർ ഫാ. ആന്‍റണി പറമ്പൻ സിഎംഐ തിരിതെളിയിക്കും. ദീപശിഖ പ്രയാണം സ്നേഹഗിരിയിൽ നിന്നും വലിയപറമ്പ്, കോട്ടമുറി വഴി കോട്ടയ്ക്കൽ സെന്‍റ് തെരേസാസ് കോളെജ് ഗ്രൗണ്ടിൽ എത്തുമ്പോൾ ടൂർണമെന്‍റ് ചെയർമാനും സെന്‍റ് തെരേസാസ് കോളെജ് ഡയറക്റ്ററുമായ ഡോ. ഫാ. വിൽസൺ തറയിൽ സിഎംഐ ദീപശിഖ ഏറ്റുവാങ്ങുന്നു.
തുടർന്നു നടത്തുന്ന ടൂർണമെന്‍റ് ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയ്ക്കൽ സെന്‍റ് തെരേസാസ് കോളെജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാംമ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്നു. തൃശൂർ ദേവമാത പ്രൊവിൻഷ്യാൽ ഫാ. ജോസ് നന്തിക്കര സിഎംഐ അനുഗ്രഹ പ്രഭാക്ഷണം നടത്തുന്നു. കൊടുങ്ങല്ലൂർ എംഎൽഎ വി.ആർ. സുനിൽകുമാർ മുഖ്യ പ്രഭാക്ഷണം നടത്തുന്നു. ഇന്ത്യൻ- ഇന്‍റർനാഷണൽ വോളിബോൾ പ്ലെയർ റെജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ടൂർണമെന്‍റ് കൺവീനർ ജോളി വടക്കൻ സ്വാഗതവും ജോയന്‍റ് കൺവീനർ പ്രൊ. എം.ജി. ടോമി നന്ദിയും പറയുന്നു.
മത്സരങ്ങൾ 6-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ആദ്യ കളി വനിതാ വിഭാഗം - സെന്‍റ് മേരീസ് കോളെജ് സുൽത്താൻ ബത്തേരി & അസംപ്ഷൻ കോളെജ്, ചങ്ങനാശേരി രണ്ടാമത്തെ കളി പുരുഷ വിഭാഗം - ക്രൈസ്റ്റ് കോളെജ്, ഇരിങ്ങാലക്കുട & സെന്‍റ് ജോസഫ് കോളെജ്, ദേവഗിരി 7-ാം തീയതി ശനിയാഴ്ച വനിത വിഭാഗം - സെന്‍റ് ജോസഫ് കോളെജ്, ഇരിഞ്ഞാലക്കുട & അൽഫോൻസാ കോളെജ്, പാല പുരുഷ വിഭാഗം - സെന്‍റ് ജോർജ് കോളെജ്, അരുവിത്തുറ & ഹോളി ഗ്രേസ് കോളെജ്, മാള 8-ാം തീയതി ഞായറാഴ്ച വനിത വിഭാഗം - മത്സരം 1 വിജയി & മത്സരം 3 വിജയി പുരുഷ വിഭാഗം - മത്സരം 2 വിജയി & മത്സരം 4 വിജയി