കാര്‍ പൊട്ടിത്തെറിച്ച് മരിച്ച സഹോദരങ്ങളുടെ സംസ്‌കാരം നടത്തി

വെളളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
Funerals held for brothers who died in burns

ആല്‍ഫ്രഡ്, എംലീന

Updated on

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്‍റെയും (6) എംലീനയുടെയും (4) സംസ്‌കാരച്ചടങ്ങുകള്‍ നടത്തി. കുട്ടികളുടെ അമ്മ എല്‍സിയുടെ കുടുംബ വീടിന് സമീപത്തെ താവളം ഹോളി ട്രിനിറ്റി പള്ളിയിലായിരുന്നു ചടങ്ങുകള്‍. എല്‍സിയും മറ്റൊരു മകളുമായ അലീനയും കൊച്ചി മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. കുട്ടികള്‍ പഠിച്ചിരുന്ന കെവിഎം യുപി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അച്ഛൻ മാർട്ടിന്‍റെ കല്ലറയ്ക്ക് സമീപമാണ് കുട്ടികളെ അടക്കം ചെയ്തത്.

വെളളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറിയപ്പോൾ ആയിരുന്നു സംഭവം. തീ ആളിക്കത്തുന്നത് കണ്ട് വീടിനു മുന്നിലെത്തിയ പ്രദേശവാസികള്‍ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എല്‍സിയെയാണ്.

കുട്ടികളെ എല്‍സി തന്നെയാണ് കാറിൽ നിന്നും പുറത്തെത്തിച്ചത്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍സിയുടെ അമ്മ ഡെയ്സിക്ക് പൊള്ളലേറ്റു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ കിണറില്‍നിന്നു വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com