മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു

ഒഴിഞ്ഞ പറമ്പിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതി നൽകിയിരുന്നു
മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു

കളമശേരി: പത്തടിപ്പാലം പി ഡബ്ലിയു റെസ്റ്റ് ഹൗസിന് സമീപം മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. എസ് ബി ഐയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലെ മാലിന്യത്തിനാണ് തിങ്കളാഴ്ച വൈകീട്ട് നാലരയോടെ തീ പിടിച്ചത്. തൊട്ടടുത്ത തണൽ മരത്തിലേക്കും തീ പടർന്നു. ഏലൂരിൽ നിന്നും അഗ്നി രക്ഷാ സേന എത്തി തീയണച്ചു. കഴിഞ്ഞ മാസവും ഇവിടെ ഇതേ രീതിയിൽ തീപിടുത്തം ഉണ്ടായിരുന്നു.

ഒഴിഞ്ഞ പറമ്പിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതി നൽകിയിരുന്നു. മറിഞ്ഞു വീണ മതിൽ കെട്ടുകയും മാലിന്യം വാരി മാറ്റുകയും ചെയ്തെങ്കിലും പുറമെ നിന്നും ഇവിടെ വലിയ തോതിൽ മാലിന്ന്യം തള്ളുന്നുണ്ടെന്ന് സമീപവാസികൾ പറയുന്നു.

സ്റ്റേഷൻ ഓഫീസർ രെഞ്ജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എ.എ.റഷീദ്, എഫ്ആർഒമാരായ സ്വാഗത്, വിപിൻ, ദിലീപ്, ഹോം ഗാർഡുകളായ വേണു, സുനിൽകുമാർ ദിലീപ് കുമാർ എന്നിവർ ചേർന്നാണ് തീയണച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com