
ഏബിൾ സി. അലക്സ്
കൊച്ചി: തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മെട്രൊ വാർത്ത ലേഖകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളെജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സിന്.
ബുധനാഴ്ച്ച തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിരവധി മാധ്യമ അവാർഡുകൾ നേടിയിട്ടുള്ള ഏബിൾ, മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡിട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, യൂണിവേഴ്സൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കോതമംഗലം,ചേലാട് സ്വദേശിയാണ്.