

ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് വ്യാപാരി
തൃശൂർ: ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് തൃശൂരിലെ വ്യാപാരി. ജ്വല്ലറി മാനുഫാക്ചറിങ് രംഗത്തുളഅള അജയ് ആൻഡ് കമ്പനി ഉടമ അജയകുമാറും ഭാര്യ സിനിയും ചേർന്നാണ് കിരീടം സമർപ്പിച്ചത്. കൊടിമരച്ചുവട്ടിൽ വച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ കിരീടം ഏറ്റു വാങ്ങി.
ആകെ കല്ലുകൾ പതിപ്പിച്ച കിരീടത്തിന്‍റെ ആകെ ഭാരം 174 ഗ്രാം ആണ്. വഴിപാടുകാർക്ക് തിരുമുടി മാലയും കളഭവും പഴവും പഞ്ചസാരയുമടങ്ങുന്ന പ്രസാദം നൽകി.