ഗുരുവായൂരിലെ ആനകൾക്ക് ഒരു മാസം സുഖചികിത്സ

ഗജവീരൻ ദേവദാസിന് ആദ്യ ഉരുള നൽകി തുടക്കം
ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ സുഖചികിത്സ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗജവീരൻ ദേവദാസിന് ആദ്യ ഔഷധ ഉരുള നൽകി ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ സുഖചികിത്സ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗജവീരൻ ദേവദാസിന് ആദ്യ ഔഷധ ഉരുള നൽകി ഉദ്ഘാടനം ചെയ്യുന്നു.
Updated on

ഗുരുവായൂർ: ഇടമുറിയാതെ പെയ്ത മഴയിൽ ഭക്തജനങ്ങളെയും ആനപ്രേമികളെയും സാക്ഷിയാക്കി പുന്നത്തൂർ ആനത്താവളത്തിൽ ഗജവീരൻമാർക്കുള്ള സുഖചികിത്സ തുടങ്ങി. സുഖചികിത്സയുടെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗജവീരൻ ദേവദാസിന് ആദ്യ ഔഷധ ചോറുരുള നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് മറ്റ് ആനകൾക്കും ഔഷധ ചോറുരുള നൽകി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ജീവ ധനം ഡിഎ കെ.എസ്. മായാദേവി, മാനേജർ ബീന, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി. ഗിരിദാസ്, ഡോ. ടി.എസ്. രാജീവ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി, ഡോ. കെ. വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ, നഗരസഭ വാർഡ് കൗൺസിലർ ഷൈലജ സുധൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. സുഖചികിത്സക്കായി 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്

Trending

No stories found.

Latest News

No stories found.