കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
Habitual offender held

വിവേക് ബിജു

Updated on

കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃക്കാരിയൂർ അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബിജു (25) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. മുളന്തുരുത്തി, എടത്തല, ആലുവ ഈസ്റ്റ്, പെരുമ്പാവൂർ, മരട് പോലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, അതിക്രമിച്ച് കടക്കൽ, മയക്ക് മരുന്ന് കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു.

2024 നവംബറിൽ ആലുവ, യു.സി കോളേജ് ഭാഗത്ത് ഒരു വീട്ടിൽ അതിക്രമിച്ച് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 8 ഗ്രാം സ്വർണ്ണ വള മോഷണം ചെയ്തതിന് ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി ബിജോയ്, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ സി.കെ നവാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എ.ആർ അനൂപ്, സിവിൽ പോലീസ് ഓഫീസർ ടൈറ്റസ് പീറ്റർഎന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com