ഹരികുമാര്‍ കോയിക്കൽ എൻഎസ്എസ് സെക്രട്ടറി

ഭരണകാര്യത്തില്‍ എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരെ സഹായിക്കാനാണ് സെക്രട്ടറിയെ നിയമിച്ചത്
Harikumar Koyikkal NSS Secretary

ഹരികുമാര്‍

Updated on

കോട്ടയം: ഹരികുമാര്‍ കോയിക്കലിനെ എൻഎസ്എസ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹരികുമാറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഭരണകാര്യത്തില്‍ എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരെ സഹായിക്കാനാണ് സെക്രട്ടറിയെ നിയമിച്ചത്. നിലവിൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ചങ്ങനാശേരി പെരുന്ന സ്വദേശിയായ ഹരികുമാര്‍ കോയിക്കല്‍ നിലവിൽ എൻഎസ്എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അഗ്രിക്കൾചറൽ വിഭാഗം സെക്രട്ടറിയുമാണ്. ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്‍റുമാണ് ഹരികുമാര്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com