വെഞ്ഞാറമൂട് സർക്കാർ സ്കൂളിൽ നൂറോളം വിദ്യാർ‌ഥികൾക്ക് ചൊറിച്ചിലും ശ്വാസം മുട്ടലും; പകർച്ചവ്യാധിയെന്ന് സംശയം

ക്ലാസിലിരുന്ന വിദ്യാർഥികൾക്കാണ് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടത്
വെഞ്ഞാറമൂട് സർക്കാർ സ്കൂളിൽ നൂറോളം വിദ്യാർ‌ഥികൾക്ക് ചൊറിച്ചിലും ശ്വാസം മുട്ടലും; പകർച്ചവ്യാധിയെന്ന് സംശയം
Updated on

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് രീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. ആലന്തറ സർക്കാർ യുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്. നൂറോളം വിദ്യാർഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആരോഗ്യ വിഭാഗം സ്കൂളിലെത്തി പരിശോധന നടത്തി.

സംഭവത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് സ്കൂളിന് അവധി നൽകി. ക്ലാസിലിരുന്ന വിദ്യാർഥികൾക്കാണ് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടത്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വിദ്യാർഥികളിലേക്ക് രോ​ഗം പടർന്നതോടെയാണ് ആരോഗ്യ വകുപ്പിനെ ഇക്കാര്യം അറിയിച്ചത്.

നേരത്തെ ചോക്ക് നിർമാണത്തിന്‍റെ ട്രൈനിംഗ് ഈ ക്ലാസ് മുറിയിൽ നടന്നിരുന്നു. അതിന്‍റെ അലർജി ആണോ ഇതെന്ന് സംശയമുണ്ട്. കുട്ടികൾ ആയത് കൊണ്ടാകാം കൂടുതൽ പേരിലേക്ക് ചൊറിച്ചിൽ പടർന്നതെന്നും ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com