കനത്ത മഴ‍യും കാറ്റും; കോട്ടപ്പടി പഞ്ചായത്ത് ഓഫിസിന്‍റെ മേൽക്കൂര തകർന്നു

ഫയലുകൾക്കും നാശ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉമേഷ് കുമാർ പറഞ്ഞു.
Heavy rain and wind; Roof of Kottapady Panchayat Office collapsed

കാറ്റിൽ തകർന്ന പഞ്ചായത്ത് ഓഫിസ്

Updated on

കോതമംഗലം: ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ കോട്ടപ്പടി പഞ്ചായത്ത് ഓഫീസിന്‍റെ മേൽക്കൂര ഉൾപ്പെടെ തകർന്നു. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയലുകൾക്കും നാശ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉമേഷ് കുമാർ പറഞ്ഞു.

വിവിധ ഭാഗങ്ങളിൽ മരം മറിഞ്ഞു വീണ് റോഡ് ഗതാഗതവും, വൈദ്യുതി ബന്ധവും തടസപ്പെട്ടു. കോതമംഗലം,കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ പള്ളിയിൽ ദുഃഖ വെള്ളിയാഴ്ച ചടങ്ങുകൾക്ക് വേണ്ടി ഇട്ടിരുന്ന പന്തൽ തകർന്നു.

logo
Metro Vaartha
www.metrovaartha.com