Representative Image
Local
അങ്കമാലിയിൽ ശക്തമായ മഴ; മാർക്കറ്റ് റോഡ് താൽക്കാലികമായി അടച്ചു, ഗതാഗതം സ്തംഭിച്ചു
കെട്ടിടത്തിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ് കാറുകൾക്ക് കേടുപാടുണ്ടായി
കൊച്ചി: അങ്കമാലിയിൽ കനത്തമഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതിനെ തുടർന്ന് അങ്കമാലി മാർക്കറ്റ് റോഡ് താൽക്കാലികമായി അടച്ചു. മൂന്നു കടകളിലാണ് വെള്ളം കയറിയത്.
കെട്ടിടത്തിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ് കാറുകൾക്ക് കേടുപാടുണ്ടായി. ആളപായമില്ല. മാത്രമല്ല മഴയിൽ റോഡിലേക്ക് ഒഴുകിയെത്തിയ വെള്ളം കെട്ടിനിന്നത് മൂലം ഗതാഗതം തടസപ്പെട്ടു.