കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ രാത്രി കാട്ടാനക്കൂട്ടം

മുൻകാലങ്ങളിൽ കടുത്ത വേനൽ കാലത്ത് പെരിയാറിലേക്ക് വെള്ളം കുടിക്കാൻ ദേശീയപാത മുറിച്ചു കടന്ന് പോകാറുണ്ട്
herd of wild elephants at night on the Kochi-Dhanushkodi National Highway

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ രാത്രി കാട്ടാനക്കൂട്ടം

Updated on

കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ രാത്രി കാട്ടാന കൂട്ടം ഇറങ്ങി. മൂന്നാറിലേക്ക് ഉള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി. ദേശീയ പാതയിൽ നേര്യമംഗത്തിനും വാളറ ക്കുമിടയിലുള്ള വനമേഖലയിൽ വരുന്ന ഭാഗത്ത് ആണ് കാട്ടന കൂട്ടങ്ങൾ വഴിയാത്രക്കാർക്ക് ദീക്ഷണിയായിട്ടുള്ളത്.

മുൻകാലങ്ങളിൽ കടുത്ത വേനൽ കാലത്ത് പെരിയാറിലേക്ക് വെള്ളം കുടിക്കാൻ ദേശീയപാത മുറിച്ചു കടന്ന് പോകാറുണ്ട്. എന്നാൽ ഇപ്പോൾ ഏത് സമയത്തും കാട്ടാനകൾ ദേശീയ പാതയോരത്ത് നിൽക്കുന്നു എന്ന അവസ്ഥയാണ്. ഓണ സീസണായതോടെ പകലും

രാത്രിയിലും മൂന്നാറിലേക്ക് സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ആന കൂട്ടങ്ങൾ യാത്രക്കാർക്ക് ഭീക്ഷണി തന്നെയാണ്.

ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നതിനും മുഴുവൻ സമയം ആർ ആർ റ്റി വിഭാഗത്തിന്‍റെ വാഹനത്തോടെയുള്ള സേവനം ലഭ്യമാക്കുകയും വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com