ഹൈബി ഈഡൻ എംപിയുടെ 'സാന്ത്വനം' 14ന്

40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്കാണ് ഉപകരണങ്ങൾ ലഭ്യമാക്കും
Hibi Eden, MP
Hibi Eden, MPFile photo
Updated on

മട്ടാഞ്ചേരി: കൊച്ചി നിയോജകമണ്ഡലത്തിൽ ഹൈബി ഈഡൻ എംപി നടപ്പിലാക്കുന്ന സാന്ത്വനം ഭിന്നശേഷി സഹായ ഉപകരണ നിർണയ ക്യാംപ് 14 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ മട്ടാഞ്ചേരി പാലസ് റോഡിലുള്ള ശ്രീ ശാരദ ശങ്കര കല്ല്യാണ മണ്ഡപത്തിൽ നടക്കും. കേന്ദ്ര സർക്കാരിന്‍റെ എഡിഐപി പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ സംരംഭമായ അലിംകോ, നാഷണൽ കരിയർ സർവീസ് സെന്‍റർ ഫോർ ഡിഫ്രന്റലി ഏബിൾഡ്, തിരുവനന്തപുരം, സഹൃദയ വെൽഫെയർ സർവീസസ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്കാണ് ഉപകരണങ്ങൾ ലഭ്യമാകുന്നത്.ഹിയറിംഗ് എയിഡ്, 100 ശതമാനം കാഴ്ച പരിമിതിയുള്ള പത്താം ക്ലാസിന് മുകളിലുള്ള വിദ്യാർഥികൾക്കുള്ള സ്മാർട്ട് ഫോൺ, സ്മാർട്ട് കെയ്ൻ, ബ്രയിൽ കെയ്ൻ ഫോൾഡർ, ബ്രയിൽ സ്ലേറ്റ്, ബ്രയിൽ കിറ്റ്, സി പി വീൽ ചെയർ, ബുദ്ധി വൈകല്യമുള്ള 18 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള എം എസ് ഐ ഡി കിറ്റ്, വീൽ ചെയർ, കൃത്രിമ കാലുകൾ, റോളേറ്റർ, വാക്കിങ് സ്റ്റിക്, ഓക്സിലറി ക്രച്ചസ് മുതലായ ഉപകരണങ്ങൾക്കുള്ള അപേക്ഷകളാണ് ക്യാംപിൽ സ്വീകരിക്കുന്നത്.അപേക്ഷകർ 40% മോ, അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്,

റേഷൻ കാർഡ് വരുമാന സർട്ടിഫിക്കറ്റ് (മാസ വരുമാനം 22500/ താഴെ), ആധാർ കാർഡ് , ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ക്യാംപിൽ എത്തണം. അലിംകോയിൽ നിന്നുള്ള വിദഗ്ധ സംഘം അപേക്ഷകൾ സ്വീകരിക്കും. കൃത്രിമ കാലുകളുടെ അളവുകൾ ക്യാംപിൽ വച്ച് തന്നെ എടുക്കും. അപേക്ഷകൾ സ്വീകരിച്ച് രണ്ടു മാസത്തിനുള്ളിൽ ഉപകരണങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറും.മുചക്ര വാഹങ്ങളുടെയും ഇലക്ട്രോണിക് വീൽ ചെയറുകളുടെയും അപേക്ഷകൾ ഈ ക്യാംപിൽ സ്വീകരിക്കുന്നതല്ല. രജിസ്ട്രേഷൻ ക്യാംപിൽ തന്നെ ആയിരിക്കുമെന്നും ഹൈബി ഈഡൻ എം പി അറിയിച്ചു.കഴിഞ്ഞ വർഷം പറവൂർ, വൈപ്പിൻ, തൃക്കാക്കര, പള്ളുരുത്തി എന്നിവിടങ്ങളിൽ സ്വാന്തനം ക്യാംപുകൾ നടത്തി അതിൽ നിന്നും തിരഞ്ഞെടുത്ത 500 ഓളം പേർക്ക് ഉപകരണങ്ങൾ കൈമാറിയിട്ടുമുണ്ടെന്ന് എം പി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com