ചെമ്മീൻകുത്തിൽ പഴയ വീട് പൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞു വീണ് ഗൃഹനാഥന് ദാരുണാന്ത്യം

വെട്ടുകല്ലിൽ നാല് മീറ്റർ ഉയരത്തിൽ പണിത ഭിത്തി മഴ നനഞ്ഞ് കുതിർന്നിരിക്കുകയായിരുന്നു
Homeowner dies after wall collapses while demolishing old house in Chemmeenkuthil

കെ.പി. ബേബി

Updated on

കോതമംഗലം: ചേലാടിനു സമീപം ചെമ്മീൻകുത്തിൽ പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (63) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഒരാഴ്ച മുൻപ് മേൽക്കൂര പൊളി ച്ചുനീക്കിയിരുന്നു. മുൻപ് വീടിനോട് കടമുറിയും ചേർത്ത് നിർമിച്ച കെട്ടിടമായിരുന്നു. പുതിയ വീട് നിർമാണത്തിന്‍റെ ഭാഗമായിട്ടാണിത് പൊളിച്ചത്.

വെട്ടുകല്ലിൽ നാല് മീറ്റർ ഉയരത്തിൽ പണിത ഭിത്തി മഴ നനഞ്ഞ് കുതിർന്നിരിക്കുകയായിരുന്നു. ഭിത്തിയുടെ അടിഭാഗത്ത് ഡ്രിൽ ചെയ്ത് ദ്വാരം ഉണ്ടാക്കി അതിലൂടെ കയർകെട്ടി വലിച്ച് ഭിത്തി പൊളിച്ചിട്ടപ്പോഴാണ് ബേബി ഇതിനടിയിൽ പെട്ടത്.

സമീപത്തെ ലൈബ്രറിയിൽ ഉണ്ടായിരുന്നവർ ശബ്ദംകേട്ട് ഓടിയെത്തി ബേബിയെ പുറത്തെടുത്ത് കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭാര്യ: സൂസൻ. മക്കൾ: അബിൽ ബേബി (കാനഡ), ആൻ സൂസൻ (നഴ്സ‌ിങ് വിദ്യാർഥിനി, ബെംഗളൂരു). പോലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com