

പാലക്കാട്ട് വീടിന് തീപിടിച്ചു; വീട്ടിലുള്ളവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി
പാലക്കാട്: ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീടിന് തീപിടിച്ചു. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണ മുതലിയുടെ വീട്ടിനാണ് തീപിടിച്ചത്. ഓടിട്ട രണ്ട് നില വീടിന്‍റെ ഒരു ഭാഗം പൂർണമായും കത്തി നശിച്ചു.
ഷോർണൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തി തീയണച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീപിടിക്കുന്നത് കണ്ടതോടെ വീട്ടിലുള്ളവർ ഓടിയതിനാൽ വൻ അപകടം ഒഴിവായി.