

ആശുപത്രിയിൽ നിന്നുള്ള ദൃശ‍്യം
പാലക്കാട്: വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങളായ കുട്ടികൾ മരിച്ചു. പാലക്കാട് അട്ടപ്പാടിയിലെ കരുവാര ഉന്നതിയിലാണ് അതിദാരുണമായ സംഭവമുണ്ടായത്. അജയ്- ദേവി ദമ്പതിമാരുടെ മക്കളായ ആദി(7) , അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറു വയസുകാരി അഭിനയക്കും പരുക്കേറ്റിട്ടുണ്ട്.
വീടിനു സമീപത്ത് കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടെയാണ് പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച വീടിന്‍റെ ഭിത്തികൾ ഇടിഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങൾ മരിച്ചിരുന്നു. കോട്ടത്തറ ആശുപത്രിയിലേ മോർച്ചറിയിലേക്ക് കുട്ടികളുടെ മൃതദേഹം മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.