കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണു; ഗൃഹനാഥൻ മരിച്ചു

കനത്ത മഴയിൽ മുറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു
house wall collapses in heavy rain man dies in nenmara

മുരുകേശൻ

Updated on: 

പാലക്കാട്: കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണ് മരണം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് (58) മരിച്ചത്. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്.

മുരുകേശൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. കനത്ത മഴയിൽ മുറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. മഴ ആയതിനാൽ ആരും അറിഞ്ഞില്ല. തൊട്ടടുത്ത് വീടുകളൊന്നുമില്ല. വെള്ളിയാഴ്ച രാവിലെ സഹോദരൻ എത്തിയപ്പോഴാണ് വീടിന്‍റെ ചുമർ ഇടിഞ്ഞു വീണത് കണ്ടത്.

പ്രദേശവാസികളുടെ സഹായത്തോടെയാണ് മുരുകേശനെ അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

logo
Metro Vaartha
www.metrovaartha.com