കോട്ടയത്ത് വീട്ടമ്മ വെട്ടേറ്റു മരിച്ച നിലയിൽ

വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം.
Housewife found hacked to death in Kottayam

ലീന

Updated on

കോട്ടയം: തെള്ളകത്ത് വീട്ടമ്മയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസിനെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വീടിന്‍റെ പിൻവശത്ത് അടുക്കളയുടെ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ലീനയുടെ മകൻ ജെറിൻ തോമസ് പുലർച്ചെ ഒരു മണിക്ക് വീട്ടിലെത്തിയതോടെയാണ് അമ്മയെ കാണാനില്ലെന്നു മനസിലായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ലീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്നു ഒരു വാക്കത്തിയും കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയം ഭർത്താവ് ജോസ് ചാക്കോയും ഇളയ മകൻ തോമസ് ജോസും വീട്ടിൽ ഉണ്ടായിരുന്നു. മരണപ്പെട്ട ലീന മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദ്, ഡിവൈ.എസ്‌പി അരുൺ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവ സമയം വീട്ടിലുണ്ടായിരുന്ന ലീനയുടെ ഭർത്താവ്, ഇവരുടെ ഇളയ മകൻ, ഭർതൃ പിതാവ് എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

പൊലീസിന്‍റെ ഇൻക്വസ്റ്റിലും ശാസ്ത്രീയമായ പരിശോധനയിലും വിരലടയാള വിദഗ്ധരുടെ പ്രാഥമിക പരിശോധനയിലും സംഭവസ്ഥലത്ത് ബാഹ്യ ഇടപെടലുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com