ഭൂതത്താൻകെട്ട് ഡാമിന് സമീപത്ത് നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി

പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി
Huge king cobra caught

കൂറ്റൻ രാജവെമ്പാലയെ പിടികൂടി

Updated on

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിന് സമീപത്ത് നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ വാച്ച് ടവറിനു സമീപത്തുകൂടി നടന്നു വരികയായിരുന്ന വിനോദസഞ്ചാരികളുടെ മുന്നിലേക്കാണ് രാജവെമ്പാല ആദ്യം ഇഴഞ്ഞെത്തിയത്.

തുടർന്ന് അധികൃതർ പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലിയെ വിവരമറിയിക്കുകയായിരുന്നു. മാർട്ടിൻ എത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com