28 കാരി വീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ, അസ്വാഭാവിക മരണത്തിന് കേസ്

കാഞ്ഞങ്ങാടിന് സമീപം വടകരമുക്കിൽ ഭർത്താവ് നാരായണനൊപ്പം താമസിച്ചു വരുകയായിരുന്നു ക്ഷാമ
husband in police custody after his wife found dead at his residence

28 കാരി വീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ, അസ്വാഭാവിക മരണത്തിന് കേസ്

representative image- Ai

Updated on

കാസർഗോഡ്: കാഞ്ഞങ്ങാട് 28 കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശി ക്ഷാമയാണ് മരിച്ചത്. സംഭവത്തെത്തുടർ‌ന്ന് യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാടിന് സമീപം വടകരമുക്കിൽ ഭർത്താവ് നാരായണനൊപ്പം താമസിച്ചു വരുകയായിരുന്നു ക്ഷാമ.

ഞായറാഴ്ച പുലർച്ചെയോടെയാണ് ക്ഷാമയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത‍്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ കഴുത്തിലും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

അയൽവാസികളുടെ മൊഴി രേഖപ്പെടുപത്തിയ ശേഷമാണ് നാരായണനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ‍്യം ചെയ്തുവരുകയാണെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ‍്യക്തമാകുകയുള്ളൂയെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

logo
Metro Vaartha
www.metrovaartha.com