നാട്ടകത്തെ കുടിവെള്ളപ്രശ്നം: അടിയന്തര നടപടികൾക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശം

ഒരാഴ്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കുകയും പുതുക്കിയ നിർദേശം തയ്യാറാക്കുകയും അനുമതിക്കായി അപേക്ഷിക്കുകയും ചെയ്യണം
നാട്ടകത്തെ കുടിവെള്ളപ്രശ്നം: അടിയന്തര നടപടികൾക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശം
Updated on

കോട്ടയം: ലഭ്യമായ ജലം കൃത്യമായ അളവിൽ വീതം വച്ച് നൽകി നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കോട്ടയം കലക്ട്രേറ്റിൽ മന്ത്രി തലത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്.

കെ.കെ റോഡ് ക്രോസിങിനായി കോൺക്രീറ്റ് ഡക്റ്റ് നിർമിക്കുന്നതിന് മന്ത്രി നിർദേശിച്ചു. പിന്നീട് മറ്റാവശ്യങ്ങൾക്കും പ്രയോജനകരമായ രീതിയിൽ ആകും ഡക്റ്റ് നിർമിക്കുക. എം.സി റോഡിൽ മണിപ്പുഴയിൽ ക്രോസ് ചെയ്യുന്നതിന് ഭൂമിക്ക് അടിയിലൂടെ തുരന്ന് പൈപ്പ് പൈപ്പ് സ്ഥാപിക്കാനും തീരുമാനമായി. ട്രാഫിക്കിനെ ബാധിക്കില്ലെ ന്നതാണ് ഇതിന്റെ പ്രയോജനം. നാഷണൽ ഹൈവേ അധികൃതരുമായി ചേർന്ന് സംയുക്ത പരിശോധന നടത്താനും മന്ത്രി നിർദേശിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കുകയും പുതുക്കിയ നിർദേശം തയ്യാറാക്കുകയും അനുമതിക്കായി അപേക്ഷിക്കുകയും ചെയ്യണം. നാഷണൽ ഹൈവേ മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ, എൻ.എച്ച് കൊല്ലം ഡിവിഷൻ പ്രതിനിധീകരിച്ച് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് പുറമെ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നാട്ടകത്തെ ജനപ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ച് നിവേദനവും നൽകി. യോഗത്തിന് ശേഷം യോഗ തീരുമാനങ്ങൾ മന്ത്രി ഇവരെ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com