പ്രദേശത്ത് അവശനിലയിൽ കണ്ടെത്തിയ കടുവ
Local
പത്തനംതിട്ടയിൽ അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു
ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത വിധം അവശനായിരുന്നു
പത്തനംതിട്ട: കട്ടച്ചിറയിൽ അവശനിലയിൽ കണ്ടെത്തിയ കടുവയെ ചത്തു. കാലിൽ പഴക്കമുള്ള വ്രണവും തലയ്ക്കും ചെവിക്കും മുറിവുമേറ്റ നിലയിൽ റോഡരികിലാണ് കടുവയെ കണ്ടെത്തിയത്.
ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത വിധം അവശനായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യാഗസ്ഥർ പറഞ്ഞത്.
കാട്ടാനയുടെ ആക്രമണത്തിലാവാം കടുവയ്ക്ക് പരിക്കേറ്റതാകാം എന്നാണ് നിഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയിൽ കുറ്റിക്കാട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് വനംപാലകരെ വിവരമറിയിക്കുകയായിരുന്നു.ഇന്ന് രാവിലെ കാട്ടാനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.