

റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി
ആലുവ: വർക്കലയിൽ ട്രെയിനിൽ പെൺകുട്ടിക്ക് നേരെയുണ്ടായ അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെയുള്ള റെയിൽവെ സ്‌റ്റേഷനുകളിൽ റെയിൽവെ പൊലീസിന്‍റെയും കേരള പൊലീസിന്‍റെയും നേതൃത്വത്തിൽ പരിശോധന നടത്തി. ആലുവയിൽ റെയിൽവെ ഇൻസ്പെക്ടർ വേണുവിന്‍റെയും ഇ.കെ. അനിൽ കുമാറിന്‍റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തി. സംശയകരമായി കണ്ടവരുടെ ബാഗേജുകൾ പരിശോധിച്ചു. അതിഥി തൊഴിലാളികൾ ഏറ്റവും കൂടുതൽ എത്തുന്ന വിവേക് എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാഗേജുകൾ പരിശോധിച്ചു.