ഇന്റർ ഐടിഐ കലോത്സവം സമാപിച്ചു: കഴക്കൂട്ടം വനിത ചാംപ്യൻ

രണ്ടാം സ്ഥാനത്ത് 38 പോയിന്റുമായി ഗവ.ഐടിഐ ചാക്കയും മൂന്നാം സ്ഥാനം ഗവ.വനിത ഐടിഐ കൊല്ലവും കരസ്ഥമാക്കി
ഇന്റർ ഐടിഐ കലോത്സവം സമാപിച്ചു: കഴക്കൂട്ടം വനിത ചാംപ്യൻ
വിജയാഹ്ലാദം: ഇന്റർ ഐടിഐ കലോത്സവ ചാംപ്യനായ കഴക്കൂട്ടം വനിത ഐടിഐ റോളിങ് ട്രോഫി ഏറ്റുവാങ്ങുന്നു

കളമശേരി: കളമശേരി ഗവ. ഐടിഐ ക്യാമ്പസിൽ മൂന്ന് ദിവസമായി നടക്കുന്ന ഇന്റർ ഐടിഐ കലോത്സവത്തിന് ബുധനാഴ്ച തിരശീല വീണു. സമാപനം തിരക്കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു.

ഗവ.വനിത ഐടിഐ കഴക്കൂട്ടം 50 പോയിന്റ് നേടി ഓവർ ഓൾ ചാംപ്യനായി. രണ്ടാം സ്ഥാനത്ത് 38 പോയിന്റുമായി ഗവ.ഐടിഐ ചാക്കയും മൂന്നാം സ്ഥാനം ഗവ.വനിത ഐടിഐ കൊല്ലവും കരസ്ഥമാക്കി.

36 ഇനങ്ങളിലായി മൂന്ന് ദിവസം മൂന്ന് വേദികളിലായാണ് മത്സരം നടന്നത്. ബുധനാഴ്ച മൈം, നാടൻപാട്ട് എന്നിവയിലായിരുന്നു മത്സരം. മൈമിൽ ഒന്നാം സ്ഥാനം കഴക്കൂട്ടം വനിത, കണ്ണൂർ വനിത ടീമുകൾ പങ്കിട്ടു. നാടൻപാട്ട് ഒന്നാം സ്ഥാനം ചാലക്കുടിക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ മാള, മലമ്പുഴ എന്നിവയ്ക്ക്.

Trending

No stories found.

Latest News

No stories found.