പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിന്‍റെ ജീപ്പ് മറിഞ്ഞു; പ്ലസ് വണ്‍ വിദ്യാർഥി മരിച്ചു

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം
പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിന്‍റെ ജീപ്പ് മറിഞ്ഞു; പ്ലസ് വണ്‍ വിദ്യാർഥി മരിച്ചു

കണ്ണൂർ: പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ജൂഡ്വിൻ ഷൈജു (17) ആണ് മരിച്ചത്. തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അടപടം ഉണ്ടായത്. ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാർഥിയാണ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബാം​ഗങ്ങളായ അഞ്ചംഗ സംഘമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com