കോതമംഗലം നഗരത്തെ ആവേശത്തിലാക്കി ജോയ്സ് ജോർജിന്റെ കൊട്ടിക്കലാശം

കൊട്ടിക്കലാശം ആവേശകരമാക്കാൻ തെരഞ്ഞെടുപ്പ് ഗാനങ്ങളും ചെറു പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഡി ജെ സിസ്റ്റത്തിൽ നിന്നും അന്തരീക്ഷത്തിൽ മുഴങ്ങി
ഇടുക്കി ലോകസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കോതമംഗലം നഗരത്തിൽ നടത്തിയ കൊട്ടികലാശം
ഇടുക്കി ലോകസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കോതമംഗലം നഗരത്തിൽ നടത്തിയ കൊട്ടികലാശം

കോതമംഗലം: എൽ ഡി എഫിന്റെ കൊട്ടിക്കലാശം നഗരത്തിന് ആവേശമായി. കോതമംഗലം നിയമസഭ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നു എത്തിയ പ്രവർത്തകർ കെ എസ് ആർ ടി സി ജംഗ്ഷനിൽ ഒത്തുകൂടി. തുടർന്ന് പ്രകടനമായി ഗാന്ധി സ്കയറിലേക്ക് നീങ്ങി. ഇടുക്കി ലോകസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ ഫോട്ടോയും ചിഹ്നവും കൈകളിലേന്തി പ്രവർത്തകർ പ്രകടനത്തിന് അകമ്പടിയായി.

കൊട്ടിക്കലാശം ആവേശകരമാക്കാൻ തെരഞ്ഞെടുപ്പ് ഗാനങ്ങളും ചെറു പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഡി ജെ സിസ്റ്റത്തിൽ നിന്നും അന്തരീക്ഷത്തിൽ മുഴങ്ങി. രാവിലെ മുതൽ വാഹനങ്ങളിൽ ചെറുസംഘങ്ങളായി പ്രവർത്തകർ മണ്ഡലത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും നഗരത്തിലേക്ക് പ്രവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമ പഞ്ചായത്തു പ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമാർ, വിവിധ കക്ഷി നേതാക്കൾ എന്നിവർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.

റോഡ് ഷോയിലും കൊട്ടികലാശത്തിലും ആന്റണി ജോൺ എം എൽ എ , ആർ അനിൽകുമാർ, പി റ്റി ബെന്നി, കെ എ ജോയി, എ എ അൻഷാദ് ,കെ കെ ടോമി, റഷീദ സലിം, എം എസ് ജോർജ്, അഡ്വ. മാർട്ടിൻ സണ്ണി, പ്രശാന്ത് ഐക്കര,നിതിൻ കുര്യൻ, പി എം അബ്ദുൾ സലാം, ജോയി അറമ്പൻ കുടി, സി പി എസ് ബാലൻ, പി പി മൈതീൻഷാ, മനോജ് ഗോപി, പോൾ മുണ്ടയ്ക്കൽ, ഷാജി പീച്ചക്കര,സാജൻ അമ്പാട്ട്, ടി പി തമ്പാൻ, ബേബി പൗലോസ് എന്നിവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com