മകളുടെ അടുത്ത് സാലിക്ക് അന്ത്യവിശ്രമം | Video

കളമശേരി ബോംബ് സ്ഫോടനത്തിൽ മരിച്ച സാലിക്ക് മകൾ ലിബിനയുടെ അടുത്തു തന്നെ അന്ത്യവിശ്രമം

ചാലക്കുടി: ഏക മകളുടെ മരണം അറിയാതെ ജീവിതത്തില്‍ നിന്നു മടങ്ങിയ അമ്മയ്ക്ക് ഒടുവില്‍ മകളുടെ അടുത്തു തന്നെ അന്ത്യ വിശ്രമം. കളമശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ കടുവന്‍ കുഴി വീട്ടില്‍ പ്രദീപിന്‍റെ ഭാര്യ സാലിയുടെ (റീന ജോസ്-45) സംസ്‌കാരം മകള്‍ ലിബിനയെ സംസ്‌കരിച്ച കൊരട്ടിയിലെ യഹോവ സാക്ഷികളുടെ ശമ്ശാനത്തില്‍ നടത്തി.

സ്‌ഫോടനം നടന്നതിന്‍റെ പിറ്റേ ദിവസമാണ് ലിബിന (12) ആശുപത്രിയിൽ മരിച്ചത്. മറ്റു രണ്ട് മക്കളായ പ്രവീണിനും രാഹുലിനും സ്‌ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ്‍ എറണാകുളത്ത് ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ് ഇപ്പോഴും. അമ്മയുടെയും സഹോദരിയുടെയും മരണം അറിഞ്ഞിട്ടില്ല. രാഹുലും പിതാവ് പ്രദീപനും മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്തു.

ശരീരം വെന്തുരുകിയ കുടുംബാംഗങ്ങള്‍ക്കൊപ്പം വെന്തു നീറുന്ന മനസുമായി പ്രദീപ് സ്‌ഫോടനം നടന്ന അന്നു മുതല്‍ ആശുപത്രി വരാന്തയിലാണ്. മലയാറ്റൂരിലെ വാടക വീട് അടഞ്ഞിട്ട് ആഴ്ചകളായി. മരണത്തോട് മല്ലടിച്ച് രണ്ടാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും ഭാര്യ സാലി രക്ഷപെടുമെന്ന വിശ്വാസത്തിലായിരുന്നു പ്രദീപ് അടക്കമുള്ളവര്‍. എന്നാല്‍, ഒടുവില്‍ സാലിയും മരണത്തിന് കീഴടങ്ങിയത്തോടെ പ്രദീപിന്‍റെ സകല പ്രതീക്ഷകളും തെറ്റുകയായിരുന്നു.

മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയിലെ പാരീഷ് ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ശേഷം കൊരട്ടി പെരുമ്പിയിലെ സെമിത്തേരിയില്‍ സഭമേല്‍ വിചാരകന്‍ ജോബി ആല്‍ബി മരണാനന്തര ചടങ്ങുളോടെ സംസ്‌കാരം നടത്തി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com