കളമശേരി എച്ച്എംടി ജംഗ്ഷനിൽ ട്രാഫിക് പരിഷ്കാരം

ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരം വിജയകരമായാൽ പിന്നീട് സ്ഥിരമാക്കാനാണ് ഉദ്ദേശിക്കുന്നത്

കളമശേരി: എച്ച്എംടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം ഒക്ടോബർ രണ്ടിനു പ്രാബല്യത്തിൽ വരും. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരം വിജയകരമായാൽ പിന്നീട് സ്ഥിരമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഒരു ഭാഗത്തേക്കുള്ള ഗതാഗതം വൺവേ ആയി ചുരുക്കി ഗതാഗതക്കുരുക്ക് അഴിക്കാനാണ് തീരുമാനം. എച്ച്എംടി ജംഗ്ഷൻ ഉൾപ്പെടുന്ന ഒരു റൗണ്ട് എബൗട്ട് മാതൃകയിലാണ് ക്രമീകരണം. ആലുവ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശ്ശേരി ആര്യാസ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്എംടി ജംഗ്ഷൻ വഴി ടിവിഎസ് കവലയിലെത്തി ദേശീയ പാതയിൽ പ്രവേശിക്കണം.

എറണാകുളത്തു നിന്ന് എച്ച്എംടി ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ടിവിഎസ് കവലയിൽ നിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും. പകരം ആര്യാസ് ജംഗഷനിൽ നിന്ന് വലത്തേക്ക് തിരിയണം.

മെഡിക്കൽ കോളേജ്, എൻഎഡി റോഡ് എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ എച്ച്എംടി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്നതും തടയും. ഈ വാഹനങ്ങൾ എച്ച്എംടി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ടിവിഎസ് ജംഗ്ഷനിൽ എത്തി തിരിഞ്ഞ് പോകണം.

സൗത്ത് കളമശ്ശേരി ഭാഗത്ത് നിന്ന് എച്ച്എംടി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ടി.വി.എസ് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ആര്യാസ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് റെയിൽവേ മേൽപ്പാലത്തിലൂടെ പോകണം. ആര്യാസ് ജംഗ്ഷൻ മുതൽ ടിവിഎസ് കവല വരെ ഒരു റൗണ്ട് ആയി ഒരു ദിശ ഗതാഗതം നടപ്പാക്കുന്നതിലൂടെ സിഗ്നൽ ക്രോസിംഗ് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.

Trending

No stories found.

More Videos

No stories found.