കാഞ്ഞങ്ങാട് 2 കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു; മറ്റൊരാളുടെ നില ഗുരുതരം

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കുളത്തിലെ വെള്ളം ഉയർന്നിരുന്നുതായി നാട്ടുകാർ
Kanhangad 2 kids drowned dead

കാഞ്ഞങ്ങാട് 2 കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു; മറ്റൊരാളുടെ നില ഗുരുതരം

file image

Updated on

കാസർകോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. പാലക്കി സ്വദേശി അസീസിന്‍റെ മകൻ അഫാസ് (9), ഹൈദറിന്‍റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്.

കുട്ടികളെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള അൻവറിന്‍റെ സഹോദരനായ ഹാഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു ദാരുണസംഭവം നടക്കുന്നത്. മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളത്തിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. രണ്ടാൾ പൊക്കത്തിൽ ആഴമുള്ള കുളമാണിതെന്നും എന്നാൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കുളത്തിൽ വെള്ളം ഉയർന്നിരുന്നുതായും നാട്ടുകാർ പറയുന്നു. ഇതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. കൂടാതെ കുട്ടികൾക്ക് നീന്തൽ അറിയുമായിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com